മിച്ചൽ സ്റ്റാർക്കിനെ ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

- Advertisement -

ഓസ്‌ട്രേലിയൻ ബൗളർ മിച്ചൽ സ്റ്റാർക്കിനെ ടീമിൽ നിന്ന് ഒഴിവാക്കി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇതോടെ താരത്തിന്റെ ഐ.പി.എൽ പങ്കാളിത്തം തുലാസിലായി.ഡിസംബർ 16നാണ് അടുത്ത ഐ.പി.എല്ലിലേക്കുള്ള ലേലം നടക്കാനിരിക്കെയാണ്‌ താരത്തെ കൊൽക്കത്ത ഒഴിവാക്കിയത്. കഴിഞ്ഞ തവണ 9.4 കോടി രൂപ കൊടുത്താണ് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്.

എന്നാൽ പരിക്കിനെ തുടർന്ന് താരത്തിന് ഐ.പി.എൽ കളിക്കാൻ സാധിച്ചിരുന്നില്ല. തുടർച്ചയായി വരുന്ന പരിക്കാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്ത മാനേജ്‌മന്റ് ടെക്സ്റ്റ് മെസ്സേജ് വഴിയാണ് താരത്തെ ഒഴിവാക്കിയത്.  അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി താരം വിശ്രമം എടുക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മെയ് 30ന് ഇംഗ്ളണ്ടിൽ വെച്ചാണ് അടുത്ത വർഷത്തെ ലോകകപ്പ്.

Advertisement