നന്ദി ബാംഗ്ലൂര്‍, നിങ്ങള്‍ ഐപിഎലിലെ ഏറ്റവും മികച്ച ഫാന്‍സ് – കോഹ്‍ലി

ഐപിഎലിലെ ഏറ്റവും മികച്ച ആരാധക്കൂട്ടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകരാണെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. ചിന്നസ്വാമിയില്‍ ഈ വര്‍ഷങ്ങളില്‍ എല്ലാം എത്തിയ കാണികള്‍ക്ക് നന്ദി അറിയിച്ച കോഹ്‍ലി, ടീമില്‍ നിന്ന് ഇതുവരെ നിങ്ങള്‍ക്കൊരു കിരീടം ലഭിച്ചില്ലെങ്കിലും എല്ലാ വര്‍ഷവും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ ഗ്രൗണ്ടിലെത്താറുണ്ടെന്നും പറഞ്ഞു.

നിങ്ങളുടെ വേദന എനിക്ക് കൃത്യമായി മനസ്സിലാവും. ഞാനും നിങ്ങളെല്ലാവരെയും പോലെ ഈ ടീമുമായി മാനസികമായ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്. അടുത്ത വര്‍ഷം തീര്‍ച്ചയായും ഞങ്ങളുടെ പ്രകടനം മെച്ചപ്പെടും, നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച മത്സരഫലങ്ങള്‍ ഞങ്ങള്‍ നല്‍കും, വീണ്ടും ഒരായിരം നന്ദി. നിങ്ങളാണ് ഐപിഎലിലെ ഏറ്റവും മികച്ച ആരാധകര്‍ എന്ന് പറഞ്ഞാണ് വിരാട് കോഹ്‍ലി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.