റെയ്‍നയെ മറികടന്ന് കോഹ്‍ലി വീണ്ടും ഐപിഎല്‍ റണ്‍വേട്ടയില്‍ മുന്നില്‍

- Advertisement -

ഐപിഎല്‍ സീസണുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമായി വീണ്ടും മാറി വിരാട് കോഹ്‍ലി. 4814 റണ്‍സുമായി സുരേഷ് റെയ്‍നയെ പിന്തള്ളി ഇന്നലെ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. 39 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ കോഹ്‍ലി നേടിയത്.

13 റണ്‍സ് പിന്നിലായി സ്ഥിതി ചെയ്യുന്ന സുരേഷ് റെയ്‍ന അടുത്ത മത്സരത്തില്‍ റെക്കോര്‍ഡ് വീണ്ടും കൈവരിക്കാന്‍ സാധ്യതയുണ്ട്. അത് കൂടാതെ പ്ലേ ഓഫുകളിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിനു കടക്കുവാനുള്ള സാധ്യത കൂടുതലായത് കൊണ്ട് സുരേഷ് റെയ്‍നയ്ക്ക് അധികം മത്സരങ്ങളുടെ അനുകൂല്യവും ലഭിച്ചേക്കാം എന്നതിനാല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ റെയ്‍ന തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തുവാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement