“പേസ് ബൗളർക്ക് പന്ത് കൊടുക്കുന്നത് റിസ്ക് ആയിരുന്നു, തീരുമാനം തെറ്റല്ല” – കോഹ്ലി

- Advertisement -

ഇന്ന് ആർ സി ബിയുടെ പരാജയത്തിന് കാരണം അവസാനം നേഗിക്ക് ബൗൾ കൊടുത്തതല്ല എ‌ന്ന് കോഹ്ലി. പേസർമാർക്ക് ബൗൾ കൊടുക്കുന്നത് വലിയ റിസ്ക് ആയിരുന്നു. അതുകൊണ്ടാണ് സ്പിന്നിന് പന്ത് കൊടുത്തത് എന്ന് ആർ സി ബി ക്യാപ്റ്റൻ പറഞ്ഞു. നേഗി എറിഞ്ഞ 19ആം ഓവറിൽ 22 റൺസ് അടിച്ച് കൊണ്ട് മുംബൈ ഇന്ത്യൻസ് വിജയം നേടിയിരുന്നു.

ബൗളിംഗ് കോച്ചായ ആശിഷ് നെഹ്റയുടെ നിർദേശ പ്രകാരമായിരുന്നു കോഹ്ലി നേഗിക്ക് പന്ത് കൊടുത്തത്. എന്നാൽ ഇതിനെ കോഹ്ലി ന്യായീകരിച്ചു. രണ്ട് വലം കയ്യൻ ബാറ്റ്സ്മാൻ പിച്ചിൽ ഇരിക്കെ എങ്ങനെയാണ് പേസിന് പന്ത് കൊടുക്കുക എന്ന് കോഹ്ലി ചോദിച്ചു. പവർ പ്ലേയിൽ തന്നെ 60ൽ അധികം റൺസ് നൽകിയിട്ട് ഇതുവരെ എത്തിയത് തന്നെ വലിയ കാര്യമാണെന്നും കോഹ്ലി പറഞ്ഞു. ആർ സി ബിയുടെ ലീഗിലെ ഏഴാം പരാജയമായിരുന്നു ഇന്നത്തേത്.

Advertisement