“ക്യാപ്റ്റൻ അല്ലെങ്കിലും കോഹ്ലി ലീഡർ തന്നെ”

Virat Kohli Rcb Royal Challengers Banglore Ipl

വിരാട് കോഹ്ലി സ്വാഭാവികമായും ഒരു ലീഡർ ആണെന്നും ക്യാപ്റ്റൻ അല്ലെങ്കിലും അത് അങ്ങനെ തന്നെ തുടരുമെന്നും ആർ സി ബിയുടെ ഫാറ്റ് ബൗളർ ഹർഷൽ പട്ടേൽ പറഞ്ഞു. ടൂർണമെന്റിന്റെ ഒരൊറ്റ പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോർഡിനൊപ്പമെത്താൻ താരത്തിന് ഇന്നലെ ആയിരുന്നു. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരമായിരുന്നു ൽ ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി അവസാന മത്സരം.

“വിരാടിനെയും കളിക്കളത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന ഊർജ്ജവും അഭിനിവേശവും എല്ലാവർക്കും അറിയാം. അദ്ദേഹം ബൗളർമാരെ പിന്തുണയ്ക്കുകയും ഞങ്ങളെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു. അതിനാൽ അദ്ദേഹത്തോട് വളരെ നന്ദിയുണ്ട്, അദ്ദേഹത്തോട് ഒപ്പം കളിച്ചത് തന്നെ ഒരുപാട് മെച്ചപ്പെടുത്തിയിട്ടുണ്ട്”ഹർഷൽ പറഞ്ഞു.

“ക്യാപ്റ്റൻമാരും നായകന്മാരും ഉണ്ട്, കോഹ്ലി തീർച്ചയായും ഒരു നായകനാണ്. ടീമിന്റെ ക്യാപ്റ്റനല്ല എന്നത് കൊണ്ട് കോഹ്ലിയുടെ ടീമിനെ നയിക്കാനുള്ള മനോഭാവം മാറില്ല. എന്റെ വളർച്ചയ്ക്കും ഞാൻ പരാജയപ്പെട്ടപ്പോൾ അദ്ദേഹം എന്നെ പിന്തുണച്ചതിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ”ഹർഷൽ പറഞ്ഞു.

Previous articleഡെംബലെയും അഗ്വേറോയും തിരികെയെത്തി, ബാഴ്സക്ക് ഇനി കരുത്ത് കൂടും
Next articleഗോളടിച്ച് ആറാടി ഹോളണ്ട് !