സൂപ്പർ കോഹ്ലി, ഐ പി എല്ലിൽ 6000 റൺസ് നേടുന്ന ആദ്യ താരം

20210422 223729
- Advertisement -

ഇന്ന് രാജ്സ്ഥാനെതിരായ ഗംഭീര പ്രകടനത്തോടെ ആർ സി ബി ക്യാപ്റ്റൻ കോഹ്‌ലിക്ക് ഒരു ചരിത്ര നേട്ടത്തിൽ എത്തി. ഐപിഎല്‍ ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി കോഹ്ലി മാറി. ഇന്ന് ബാറ്റിംഗിന് ഇറങ്ങുമ്പോൾ 6000-ൽ എത്താൻ വിരാട് കോഹ്‍ലിക്ക് ആകെ 51 റൺസ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. അത് ഇന്ന് അനായാസം കോഹ്ലി നേടി. 196 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി ഇത്രയും റൺസിൽ എത്തിയത്. റൺസിന്റെ കാര്യത്തിൽ കോഹ്‌ലിക്ക് അടുത്ത് ഒന്നും ആരും ഇല്ല. 5448 റൺസുള്ള സുരേഷ് റെയ്ന ആണ് റൺസിന്റെ കാര്യത്തിൽ രണ്ടാമതുള്ളത്.

5428 റൺസുള്ള ധവാൻ, 5368 റൺസുള്ള രോഹിത് ശർമ്മ, 5384 റൺസുള്ള വാർണർ എന്നിവരാണ് 5000 റൺസ് കടന്ന മറ്റു താരങ്ങൾ. ഇനി 26 റൺസ് കൂടെ നേടിയാൽ എ ബി ഡിവില്ലേഴ്സും 5000 റൺസിൽ എത്തും.

Advertisement