ജയിച്ചുവെങ്കിലും കോഹ്‍ലി പിഴയൊടുക്കണം

- Advertisement -

രോഹിത് ശര്‍മ്മയ്ക്കും അജിങ്ക്യ രഹാനെയ്ക്കും പുറമെ ഐപിഎലില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാത്തതിനു പിഴയേറ്റ് വാങ്ങി വിരാട് കോഹ്‍ലിയും. ഇന്നലെ പഞ്ചാബിനെതിരെ സീസണിലെ തങ്ങളുടെ ആദ്യ ജയം നേടിയ മത്സരത്തിലെ മോശം ഓവര്‍ നിരക്കാണ് കോഹ്‍ലിയ്ക്ക് തിരിച്ചടിയായത്. 21.45നു മാത്രമാണ് ബാംഗ്ലൂരിനു തങ്ങളുടെ ബൗളിംഗ് പൂര്‍ത്തിയാക്കാനായത്.

ടീമിന്റെ ആദ്യ തെറ്റായതിനാല്‍ 12 ലക്ഷം രൂപയാണ് പിഴയായി കോഹ്‍ലി അടയ്ക്കേണ്ടത്.

Advertisement