
മഴ ഭീഷണിയ്ക്കിടെ ഡല്‍ഹിയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടോസ് നേടിയ വിരാട് കോഹ്ലി മഴ ഭീഷണിയുള്ളത് കൊണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റങ്ങളാണുള്ളത്. ഡല്‍ഹി നിരയില്‍ മുഹമ്മദ് ഷമിയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേല്‍ കളിക്കും. സര്‍ഫ്രാസ് ഖാന് പകരം മനന്‍ വോറ ബാംഗ്ലൂര്‍ നിരയില്‍ കളിക്കും.
ബാംഗ്ലൂര്‍:ക്വിന്റണ്‍ ഡിക്കോക്ക്, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, മന്ദീപ് സിംഗ്, ക്രിസ് വോക്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, മനന്‍ വോറ, കോറെ ആന്‍ഡേര്‍സണ്‍, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: ജേസണ്‍ റോയി , ഗൗതം ഗംഭീര്‍, ശ്രേയസ്സ് അയ്യര്‍, ഗ്ലെന്‍ മാക്സ്വെല്, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ,ക്രിസ് മോറിസ്, ഷഹ്ബാസ് നദീം, ട്രെന്റ് ബൗള്‍ട്ട്, ഹര്‍ഷല്‍ പട്ടേല്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial