ദേഷ്യം കസേരയോടും ബൗണ്ടറി ലൈനിനോടും തീർത്തു, കോഹ്‌ലിക്ക് എതിരെ നടപടി ഉണ്ടാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന സൺ റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരം കോഹ്ലിയുടെ ആർ സി ബി വിജയിച്ചു എങ്കിലും താരത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. ഇന്നലെ ആദ്യം ബാറ്റു ചെയ്ത ആർ സി ബിക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ കോഹ്ലി 33 റൺസ് എടുത്തിരിക്കെ ഔട്ടായിരുന്നു. ഔട്ടായതിനു ശേഷം ഡർസിങ് റൂമിലേക്ക് നടക്കുന്നതിനിടയിൽ തന്റെ രോഷം കോഹ്ലി പ്രകടിപ്പിച്ച വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ബൗണ്ടറി ലൈനിനോടും രോഷം തീർത്ത കോഹ്ലി പിന്നാലെ ഡഗൗട്ടിലേക്ക് കയറും മുമ്പ് ബാറ്റു കൊണ്ട് കസേരയിലും ഇടിച്ചു. കോഹ്ലിയുടെ ഈ രോഷ പ്രകടനത്തിൽ താരം നടപടി നേരിടേണ്ടി വരും. ഐ പി എൽ നിയമാവലിയിൽ ക്രിക്കറ്റ് ഉപകരണങ്ങൾ ഒന്നും നശിപ്പിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നുണ്ട്. കോഹ്ലി ഈ നിയമം ആണ് ലംഘിച്ചത്. അതുകൊണ്ട് തന്നെ താരത്തിനെതിരെ അച്ചടക്ക നടപടി ഉടൻ ഉണ്ടാകും എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.