ഐ പി എല്ലിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ താരമാകാൻ ഒരുങ്ങി കോഹ്ലി

- Advertisement -

ഇന്ന് ഹൈദരാബാദിനെ നേരിടാൻ ഇറങ്ങുമ്പോൾ ആർ സി ബി ക്യാപ്റ്റൻ കോഹ്‌ലിക്ക് കയ്യെത്തും ദൂരത്ത് ഒരു ചരിത്ര നേട്ടം നിൽക്കുന്നുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി മാറാൻ വിരാട് കോഹ്‍ലിക്ക് ഇനി ആകെ 89 റൺസ് മാത്രമേ വേണ്ടതുള്ളൂ. ഇപ്പോൾ 5911 റൺസ് ആണ് കോഹ്‌ലിക്ക് ഉള്ളത്. 193 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി ഇത്രയും റൺസിൽ എത്തിയത്. റൺസിന്റെ കാര്യത്തിൽ കോഹ്‌ലിക്ക് അടുത്ത് ഒന്നും ആരും ഇല്ല. 5422 റൺസുള്ള സുരേഷ് റെയ്ന ആണ് റൺസിന്റെ കാര്യത്തിൽ രണ്ടാമതുള്ളത്.

5292 റൺസുള്ള രോഹിത് ശർമ്മ, 5282 റൺസുള്ള ധവാൻ, 5257 റൺസുള്ള വാർണർ എന്നിവരാണ് 5000 റൺസ് കടന്ന മറ്റു താരങ്ങൾ. ഇന്ന് കോഹ്ലി ആ റെക്കോർഡിൽ എത്തിയില്ല എങ്കിലും ഈ സീസണിൽ കോഹ്ലി 6000 തികയ്ക്കുമെന്നത് ഉറപ്പാണ്.

Advertisement