ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ: ആസിഫ്

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം കെ.ഇ. ആസിഫ്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാൻ താൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ആസിഫ് പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാൾ ചെന്നൈ സൂപ്പർ കിങ്സിൽ കൂടുതൽ വലിയ റോളിൽ താൻ ഉണ്ടാവുമെന്നും ആസിഫ് പറഞ്ഞു. കഴിഞ്ഞ തവണ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചപ്പോൾ തനിക്ക് ആത്മവിശ്വാസവും മത്സര പരിചയവും ഇല്ലായിരുന്നെന്നും എന്നാൽ ഇത്തവണ മികച്ച ആത്മവിശ്വാസത്തോടെയാണ് താൻ ഐ.പി.എല്ലിന് ഇറങ്ങുന്നതെന്നും ആസിഫ് പറഞ്ഞു. ഐ.പി.എല്ലിൽ നേരത്തെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച ആസിഫ് 3 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Previous articleകരീബിയന്‍ പ്രീമിയര്‍ ലീഗിലിന്ന് കലാശപ്പോരാട്ടം, ട്രിന്‍ബാഗോ കുതിപ്പിന് തടയിടുമോ സൂക്ക്സ്
Next articleസ്കോട്ലാന്‍ഡ് താരത്തെ സ്വന്തമാക്കി സസ്സെക്സ്, ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും