ഐ പി എൽ ചരിത്രത്തിലെ വേഗതയേറിയ ഫിഫ്റ്റിയുമായി കെ എൽ രാഹുൽ

ഐ പി എല്ലിലെ ഇന്നത്തെ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സ് കണ്ടത് കെ എൽ രാഹുൽ മാജിക്കായിരുന്നു. ഡെൽഹിയുടെ 167 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബ് താരം കെ എൽ രാഹുൽ ഐ പി എല്ലിൽ ചരിത്രൻ കുറിച്ചാണ് കളം വിട്ടത്. 14 പന്തുകളിൽ 50 തികച്ച രാഹുൽ ഐ പി എല്ലിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി തന്റെ പേരിലാക്കി.

6 ബൗണ്ടറിയും നാലു സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കഴിഞ്ഞ വർഷം 15 പന്തിൽ 50 തികച്ച സുനിൽ നരെയെന്റെയും 2014ൽ 15 പന്തിൽ നിന്ന് തന്നെ 50 അടിച്ച യൂസുഫ് പത്താന്റെയും റെക്കോർഡാണ് രാഹുൽ പഴങ്കഥയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിംഗപ്പൂരിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ടേബിൾ ടെന്നീസിൽ ചരിത്ര സ്വർണ്ണം
Next articleഇന്ററിനെ തോൽപ്പിച്ച് ടൊറീനോ