മൂവായിരം ഐപിഎൽ റൺസ് നേടി പഞ്ചാബ് കിംഗ്സ് നായകന്‍

Klrahul

ഐപിഎലില്‍ 3000 റൺസ് നേടുന്ന താരമായി പഞ്ചാബ് കിംഗ്സ് നായകന്‍ കെഎൽ രാഹുല്‍. ചേതന്‍ സക്കറിയയെ ഒരോവറിൽ രണ്ട് സിക്സറുകള്‍ അടുത്തടുത്ത പന്തുകളിൽ നേടിയാണ് ഈ നേട്ടം രാഹുല്‍ നേടിയത്. ഗെയിലിന് പിന്നിലായി ഈ നേട്ടം വേഗത്തിൽ നേടുന്ന രണ്ടാമത്തെ താരമായി ഇതോടെ രാഹുല്‍ മാറി. പഞ്ചാബ് ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ സ്കോര്‍ 2 റൺസിൽ നില്‍ക്കുമ്പോള്‍ രാഹുലിന്റെ ക്യാച്ച് ചേതന്‍ സക്കറിയയുടെ ഓവറിൽ എവിന്‍ ലൂയിസ് കൈവിട്ടിരുന്നു.

75 ഇന്നിംഗ്സിൽ നിന്നാണ് ഗെയിൽ ഈ നേട്ടം നേടിയതെങ്കിൽ രാഹുല്‍ 80 ഇന്നിംഗ്സിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കി. ഡേവിഡ് വാര്‍ണര്‍(94), സുരേഷ് റെയ്‍ന(103), എബി ഡി വില്ലിയേഴ്സ്(104), അജിങ്ക്യ രഹാനെ(104) എന്നിവരാണ് മൂവായിരം റൺസിലേക്ക് വേഗത്തിലെത്തിയ മറ്റു താരങ്ങള്‍.

Previous articleമാജിക്കൽ മഹിപാൽ!!! അര്‍ഷ്ദീപിന് അഞ്ച് വിക്കറ്റ്, പഞ്ചാബിന് വിജയിക്കുവാന്‍ 186 റൺസ്
Next articleക്രിസ് ഗെയ്‌ലിനെ പുറത്തിരുത്താനുള്ള തീരുമാനത്തിനെതിരെ സുനിൽ ഗവാസ്കറും കെവിൻ പീറ്റേഴ്സണും