ടോസ് നേടി ഓയിന്‍ മോര്‍ഗന്‍, ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Eoinmorgan
- Advertisement -

പുതിയ ക്യാപ്റ്റന്റെ കീഴിലിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ ടീം വരുത്തിയിട്ടുള്ളത്. ടോം ബാന്റണിന് പകരം ക്രിസ് ഗ്രീനിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കമലേഷ് നാഗര്‍കോടിയ്ക്ക് പകരം ശിവം മാവി ടീമിലേക്ക് എത്തുന്നു.

ജെയിംസ് പാറ്റിന്‍സണിന് പകരം നഥാന്‍ കോള്‍ട്ടര്‍-നൈലിന് അവസരം നല്‍കിയാണ് മുംബൈ ഇന്നത്തെ മത്സരത്തിനിറങ്ങുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Rahul Tripathi, Shubman Gill, Nitish Rana, Eoin Morgan(c), Dinesh Karthik(w), Andre Russell, Chris Green, Pat Cummins, Shivam Mavi, Varun Chakravarthy, Prasidh Krishna

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah

Advertisement