ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഡല്‍ഹി കൊല്‍ക്കത്തയ്ക്കെതിരെ,സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നിരയിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐപിഎലില്‍ ഡല്‍ഹി കൊല്‍ക്കത്ത പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയാണ് ഡല്‍ഹി ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഡല്‍ഹി ചെന്നൈയ്ക്കൊപ്പമാണെങ്കിലും മികച്ച റൺ റേറ്റ് ചെന്നൈയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയിട്ടുണ്ട്.

കൊല്‍ക്കത്ത നിരയിൽ പ്രസിദ്ധ കൃഷ്ണയും ആന്‍ഡ്രേ റസ്സലും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ടിം സൗത്തിയും സന്ദീപ് വാര്യറും ടീമിലേക്ക് എത്തുന്നു. ഡല്‍ഹി നിരയിൽ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് എത്തി.

ഡല്‍ഹി ക്യാപിറ്റൽസ് : Shikhar Dhawan, Steven Smith, Shreyas Iyer, Rishabh Pant(w/c), Shimron Hetmyer, Lalit Yadav, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Avesh Khan

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Eoin Morgan(c), Nitish Rana, Dinesh Karthik(w), Sunil Narine, Lockie Ferguson, Tim Southee, Varun Chakaravarthy, Sandeep Warrier