കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 177 റൺസിന്റെ വിജയലക്ഷ്യം.

- Advertisement -

ഐപിഎൽ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 7 നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. ക്യാപ്റ്റൻ വിരാട് കോഹ്ലി – എബിഡിവിവില്ലിയേഴ്‌സ് സഖ്യമാണ് ആർസിബിയെ ഈ സ്കോറിലെത്താൻ സഹായിച്ചത്.

9000 റൺസെന്ന നാഴികക്കല്ല് പൂർത്തിയാക്കിയ ബ്രെണ്ടൻ മക്കല്ലം 27 പന്തിൽ നിന്നും 43 റണ്സെടുത്തു. കോഹ്ലി 33 പന്തിൽ 31 റൺസും ഡിവില്ലിയേഴ്സ് 23 പന്തിൽ 44 റൺസും നേടി. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും പുറത്തയപ്പോൾ പിടിച്ച് നിന്നത് മൻദീപ് സിംഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ്.

ഈഡൻ ഗാർഡൻസിൽ കൊൽക്കത്തൻ ആരാധകരെ ആവേശത്തിലാഴ്ത്തി നൈറ്റ് റൈഡേഴ്‌സിന്റെ പാർട്ട് ടൈം ബൗളറായ റാണ ആർസിബിയുടെ വിലയേറിയ രണ്ടു വിക്കറ്റുകളാണ്‌ രണ്ടു പന്തുകളിൽ വീഴ്ത്തിയത്. ക്യാപ്റ്റൻ കൊഹ്‍ലിയെയും എബിഡിയെയും രണ്ടു പന്തുകളിൽ റാണ വീഴ്ത്തി. വിനയ് കുമാർ രണ്ടും നരെയ്‌നും പിയുഷ് ചൗളയും മിച്ചൽ ജോൺസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement