പിയൂഷ് ചൗളയെ സ്വന്തമാക്കി ചെന്നൈ, RTM വഴി തിരിച്ചുപിടിച്ച് കൊല്‍ക്കത്ത

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് എന്നീ ടീമുകള്‍ക്കായി മുമ്പ് കളിച്ചിട്ടുള്ള പിയൂഷ് ചൗളയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. രാജസ്ഥാന്‍, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നാല് ടീമുകള്‍ തമ്മിലുള്ള ലേല വടംവലി ഒരു കോടി അടിസ്ഥാന വിലയുള്ള ചൗളയുടെ വില 4.2 കോടി രൂപയിലെത്തിച്ചു. ലേലം ചെന്നൈ ഉറപ്പിച്ചു എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ആര്‍ടിഎം ഉപയോഗിച്ച് താരത്തെ കൊല്‍ക്കത്ത തങ്ങളുടെ ടീമില്‍ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement