വിന്‍ഡീസ് താരങ്ങള്‍ക്ക് പ്രിയം ഏറെ, കാര്‍ലോസ് ബ്രാത്‍വൈറ്റിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത് പൊന്നും വില നല്‍കി

- Advertisement -

ടി20യിലെ സ്പെഷ്യലിസ്റ്റ് താരങ്ങളെന്ന ഖ്യാതിയുമായി എത്തുന്ന വിന്‍ഡീസ് താരങ്ങളെ റാഞ്ചുവാനായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരം. ഷിമ്രണ്‍ ഹെറ്റ്മ്യറിനു ലഭിച്ച വലിയ തുകയെക്കാള്‍ മികച്ച വിലയാണ് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റിനു ലഭിച്ചിരിക്കുന്നത്. താരം സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയിലായിരുന്നുവെങ്കിലും അവരുടെ പ്രൗഢ ഗംഭീരമായ ലൈനപ്പില്‍ സ്ഥാനം ലഭിയ്ക്കാറില്ലായിരുന്നു.

75 ലക്ഷത്തിന്റെ അടിസ്ഥാന വിലയുമായി എത്തിയ താരത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബുമാണ് ലേലയുദ്ധത്തിലേര്‍പ്പെട്ടത്.

Advertisement