ജോ ഡെൻലിയെ സ്വന്തമാക്കി കൊൽക്കത്ത

ഇംഗ്ലണ്ട് ഓപ്പണർ ജോ ഡെൻലിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബേസ് തുകയായ ഒരു കോടി നൽകിയാണ് ഡെൻലിയെ കൊൽക്കത്ത സ്വന്തം ടീമിൽ എത്തിച്ചത്. അടുത്തിടെ നടന്ന ഇംഗ്ലണ്ടിന്റെ  ശ്രീലങ്കകെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു താരം.

ഓപ്പണിങ് ബാറ്റ്സ്മാൻ എന്നതിലുപരി ഒരു ഓൾ റൗണ്ടർ എന്ന നിലക്കും താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന്റെ ഭാഗമായിരുന്നു ജോ ഡെൻലി.