വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രം മതിയെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത

വെസ്റ്റിന്‍ഡീസ് താരങ്ങളായ സ്പിന്‍ മാന്ത്രികന്‍ സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലവിലെ നായകന്‍ ഗൗതം ഗംഭീര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് വാര്‍ത്തകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനു ആക്കം കൂട്ടുന്ന തീരുമാനമാണ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈകൊണ്ടത്.

3 റൈറ്റ് ടു മാച്ച് കാര്‍ഡുകള്‍ കൈവശമുള്ള കൊല്‍ക്കത്ത കുല്‍ദീപ് യാദവിനെ നിലനിര്‍ത്തിയേക്കാം എന്നാണ് വിലയിരുത്തല്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ മുന്‍ വര്‍ഷങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും അടിക്കടിയുള്ള പരിക്കാവും താരത്തെ നിലനിര്‍ത്തുവാന്‍ ടീമിനെ പ്രേരിപ്പിക്കാതിരുന്നത്. 59 കോടി രൂപയാണ് നൈറ്റ് റൈഡേഴ്സിന്റെ കൈയ്യില്‍ ഇനി ഉള്ളത്. 8.5 കോടി രൂപയ്ക്ക് സുനില്‍ നരൈനെയും 7 കോടി രൂപയ്ക്ക് ആന്‍ഡ്രേ റസ്സലിനെയും കൊല്‍ക്കത്ത സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെർബെറ്റോവും റിനോയും ടീമിൽ, ശക്തമായ ടീമിനെയിറക്കി ബ്ലാസ്റ്റേഴ്‌സ്
Next articleയുവ താരങ്ങളില്‍ വിശ്വസിച്ച് ഡല്‍ഹി, ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും