കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊറോണ ഭീതി, ഇന്നത്തെ മത്സരം മാറ്റിവെച്ചേക്കും

20210503 120515
- Advertisement -

ഐ പി എല്ലിൽ ഇന്ന് നടക്കേണ്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചേക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊറോണ ഭീതി ഉയർന്നതിനെ തുടർന്നാണ് അധികൃതർ മത്സരം മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഹമ്മബാദിൽ ആണ് ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബയോ ബബിൾ. ബയോ ബബിളിന് ഉള്ളിലേക്ക് രോഗം എങ്ങനെ വന്നു എന്ന ആശങ്കയിലാണ് ടീം. ഒഫീഷ്യൽസും താരങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് രോഗ ലക്ഷണമുള്ള ഒരു താരം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement