അലി ഖാന് പകരക്കാരനെ ന്യൂസിലാന്റിൽ നിന്നുമെത്തിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

 1426d024 111e 11eb A7ae Dbad450b06aa

പരിക്കേറ്റ് പുറത്ത് പോയ അലി ഖാന് പകരക്കാരനെ ന്യൂസിലാന്റിൽ നിന്നുമെത്തിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ന്യൂസിലാന്റിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ടിം സെയ്ഫേർടാണ് അലി ഖാന് പകരക്കാരനായത്. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ്റൈഡേഴ്സിന്റെ താരമായ അലി ഖാന് പരിക്കേറ്റതാണ് തിരിച്ചടിയായത്.

ഐപിഎല്ലിൽ എത്തുന്ന ആദ്യ യുഎസ് വംശജനായ അലിഖാൻ ഒരു മത്സരം പോലും കളിക്കാതെയാണ് പുറത്ത് പോയത്. ഇതേ തുടർന്നാണ് കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ്റൈഡേഴ്സിന്റെ താരമായ ടിം സെയ്ഫേർടിനെ കൊൽക്കത്ത സമീപിച്ചത്. ടി20 സ്പെഷലിസ്റ്റായ ടിം 95 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും 8 അർദ്ധ സെഞ്ചുറികളുമടക്കം 1,775 റൺസുകൾ നേടിയിട്ടുണ്ട്. നിലവിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നാല് ജയങ്ങൾ മാത്രമാണ് നേടിയത്.

Previous articleഫാൾ ഇനി മുംബൈ സിറ്റി ഡിഫൻസിൽ
Next articleഗബ്രിയേൽ ജീസുസ് ദീർഘകാലം പുറത്ത് ഇരിക്കേണ്ടി വരും എന്ന് ഗ്വാർഡിയോള