കിങ്‌സ് ഇലവൻ പഞ്ചാബിനെ കുറഞ്ഞ സ്‌കോറിൽ പിടിച്ചുകെട്ടി സൺറൈസേഴ്‌സ്

Sunrisers Hyedrabad Ipl
Photo: Twitter/@IPL

കിങ്‌സ് ഇലവൻ പഞ്ചാബിനെ കുറഞ്ഞ സ്കോറിന് എറിഞ്ഞൊതുക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിനെ സൺറൈസേഴ്‌സ് 124 റൺസിൽ ഒതുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മത്സരത്തിൽ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാതെ പോയതാണ് കിങ്‌സ് ഇലവൻ പഞ്ചാബിന് തിരിച്ചടിയായത്. ആദ്യ വിക്കറ്റിൽ 37 റൺസും രണ്ടാം വിക്കറ്റിൽ 29 റൺസും കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയെങ്കിലും തുടർന്ന് അങ്ങോട്ട് മികച്ച കൂട്ടുകെട്ടുകൾ സൃഷ്ട്ടിക്കാൻ കിങ്‌സ് ഇലവൻ പഞ്ചാബിന് ആയില്ല.

തുടരെ തുടരെ വിക്കറ്റുകൾ വീഴ്ത്തി സൺറൈസേഴ്‌സ് മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. കെ.എൽ രാഹുൽ 27 റൺസും മൻദീപ് സിംഗ് 17 റൺസും ക്രൈസ്റ്റ് ഗെയ്ൽ 20 റൺസുമെടുത്ത് പുറത്തായി. മാക്‌സ്‌വെൽ(12), ഹൂഡ (0), ക്രിസ് ജോർദാൻ(7), അശ്വിൻ(4) എന്നിവർക്കൊന്നും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ സ്കോർ ഉയർത്താൻ ആയില്ല. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ നിക്കോളാസ് പൂരനാണ് കിങ്‌സ് ഇലവൻ പഞ്ചാബിന് മാന്യമായ സ്കോർ നൽകിയത്. പൂരൻ പുറത്താവാതെ 28 പന്തിൽ നിന്ന് 32 റൺസാണ് എടുത്തത്.

Previous articleഅറ്റലാന്റയ്ക്ക് ഇറ്റലിയിൽ വീണ്ടും തോൽവി
Next articleകാറ്റലോണിയയിൽ ബാഴ്സലോണക്ക് നാണക്കേട്, എൽ ക്ലാസികോ റയൽ മാഡ്രിഡിന് സ്വന്തം