കിങ്‌സ് ഇലവൻ – ഡൽഹി ക്യാപിറ്റൽസ് ടോസ് അറിയാം

Kings Xi Punjab Delhi Capitals Kl Rahul Shreyas Iyer Sreenath
Photo: IPL

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ടീമിന് കൂടുതൽ വിജയ സാധ്യത ഉള്ളതാണ് ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം പുറത്തിരുന്ന യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ ഹേറ്റ്മേയർ, ഡാനിയൽ സാംസ് എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഡൽഹി ക്യാപിറ്റൽസ് നിരയിൽ ക്രിസ് ജോർദ്ദാന് പകരം ജിമ്മി നിഷാം ടീമിൽ ഇടം നേടിയിട്ടുണ്ട്. ടോസ് നേടിയാലും തന്റെ ടീം ആദ്യം ബൗൾ ചെയ്യുവമായിരുന്നെന്ന് ക്യാപ്റ്റൻ കെ.എൽ രാഹുൽ പറഞ്ഞു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഇറങ്ങുന്നത്. അതെ സമയം തുടർച്ചായി രണ്ട് മത്സരങ്ങൾ ജയിച്ച കിങ്‌സ് ഇലവൻ പ്ലേ ഓഫ് ലക്‌ഷ്യം വെച്ചാണ് ഇന്നിറങ്ങുന്നത്.

Previous articleകേരളത്തിന്റെ യുവ പ്രതീക്ഷയായ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയ്ക്ക് കളിക്കും
Next articleഹീലുമായുള്ള പങ്കാളിത്തത്തിനൊപ്പം ആരോഗ്യത്തിന് പ്രാമുഖ്യം നല്‍കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി