പഞ്ചാബിനെ പിഴുതെറിഞ്ഞ് പ്ലങ്കറ്റും അവേശ് ഖാനും

- Advertisement -

അടിമുടി മാറ്റവുമായിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു മുന്നില്‍ തകര്‍ന്ന് പഞ്ചാബ് ബാറ്റിംഗ് നിര. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്ന് ഇറങ്ങിയത്. പകരം ഓപ്പണിംഗ് സ്ഥാനത്തെത്തിയ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി അവേശ് ഖാനാണ് ഡല്‍ഹിയ്ക്ക് ആദ്യ നേട്ടം നല്‍കിയത്. 15 പന്തില്‍ 23 റണ്‍സ് നേടിയ ലോകേഷ് രാഹുലിനെയും 21 റണ്‍സ് നേടി മയാംഗ് അഗര്‍വാലിനെയും 34 റണ്‍സ് നേടിയ കരുണ്‍ നായരെയും പുറത്താക്കി ലിയാം പ്ലങ്കറ്റും യുവരാജിനെ മടക്കിയയച്ച് അവേശ് ഖാനും പഞ്ചാബിനെ പ്രതിരോധത്തിലാക്കി.

അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച ഡേവിഡ് മില്ലറെ(26) ഡാന്‍ ക്രിസ്റ്റ്യന്‍ പുറത്താക്കിയപ്പോള്‍ പഞ്ചാബ് 127/6 എന്ന നിലയിലായിരുന്നു. 20 ഓവറുകള്‍ അവസാനിക്കുമ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 143 റണ്‍സ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടുകയായിരുന്നു. പ്ലങ്കറ്റ്(3), അവേശ് ഖാന്‍(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബോള്‍ട്ട്(2), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement