
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായക സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ദിനേശ് കാര്‍ത്തിക്കിനെ സ്വാഗതം ചെയ്ത് ടീമുടക ഷാരൂഖ് ഖാന്. താരത്തിനു എല്ലാവിധ ആശംസകള്‍ നല്‍കുന്നുവെന്നും മുന്‍ വര്‍ഷങ്ങളിലെ നായകരെപ്പോലെ ടീമിനെ മികച്ച നിലയിലേക്ക് നയിക്കുവാന്‍ ദിനേശിനും സാധിക്കട്ടെയെന്നാണ് കിംഗ് ഖാന്റെ ആശംസ
As we stand poised for a new season of KKR we welcome @DineshKarthik as our Captain. Like our Captains over the yrs we know u will also lead us by boosting the self esteem & dignity of all of us.
— Shah Rukh Khan (@iamsrk) March 5, 2018
റോബിന് ഉത്തപ്പ, ക്രിസ് ലിന് എന്നിവരെ പിന്തള്ളിയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും നായക സ്ഥാനത്തേക്കുള്ള നറുക്ക് വീണത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ജഴ്സി കാര്‍ത്തിക് അണിയുന്നത്. ആദ്യ വര്‍ഷം തന്നെ നായക സ്ഥാനവും ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial