ഇന്ത്യയോടും ഐ.പി.എല്ലിനോടുമുള്ള സ്നേഹം വെളിപ്പെടുത്തി ഇംഗ്ലണ്ട് ഇതിഹാസം

- Advertisement -

ഇന്ത്യയോടും ഇന്ത്യൻ പ്രീമിയർ ലീഗിനോടുമുള്ള തന്റെ സ്നേഹം തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. 2002ൽ ആദ്യമായി ഇന്ത്യയിൽ എത്തിയത് മുതൽ തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാത്തിനെയും താൻ സ്നേഹിക്കുന്നുണ്ടെന്നും പീറ്റേഴ്സൺ വെളിപ്പെടുത്തി. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കമന്ററി സംഘത്തിൽ കെവിൻ പീറ്റേഴ്സണും ഉൾപെട്ടിട്ടുണ്ട്.

ഇന്ത്യ തനിക്ക് ആവശ്യമുള്ളതെല്ലാം നൽകിയെന്നും ഇന്ത്യയുടെ സംസ്കാരവും സൗഹൃദവും അനുഭവിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും മുൻ ഇംഗ്ലണ്ട് താരം വെളിപ്പെടുത്തി. ഇന്ത്യയിൽ വന്നത് തനിക്ക് സാമ്പത്തികമായും മാനസികമായും ഒരുപാട് ഗുണം ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇന്ത്യയോട് തനിക്ക് ഒരുപാട് കടപ്പാട് ഉണ്ടെന്നും പീറ്റേഴ്സൺ പറഞ്ഞു.

Advertisement