കേധാര്‍ ജാഥവിനു ചില മത്സരങ്ങള്‍ നഷ്ടമാകും

- Advertisement -

ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ കേധാര്‍ ജാഥവിനു ചെന്നൈയുടെ അടുത്ത ചില മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് സൂചന. പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം അവസാന വിക്കറ്റില്‍ മടങ്ങിയെത്തി ഡ്വെയിന്‍ ബ്രാവോ തുടങ്ങി വെച്ച ചെന്നൈയുടെ തിരിച്ചുവരവിനെ ലക്ഷ്യത്തിലെത്തിക്കുക എന്ന ചുമതല പൂര്‍ത്തിയാക്കിയത് കേധാറായിരുന്നു. ഓവറിലെ നാല്, അഞ്ച് പന്തുകളില്‍ സിക്സും ബൗണ്ടറിയും നേടിയാണ് കേധാര്‍ ജാഥവ് ഉദ്ഘാടന മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയത്.

മത്സര ശേഷം പ്രസന്റേഷന്‍ ചടങ്ങിലും കേധാര്‍ ഇപ്രകാരമാണ് പറഞ്ഞത്. മാനസികമായി ഞാന്‍ സംതൃപ്തനാണ് എന്നാല്‍ ശാരീരികമായി എനിക്ക് അസ്വാസ്ഥ്യങ്ങളുണ്ട്. അടുത്ത രണ്ടാഴ്ചയോളം ഞാന്‍ പുറത്തിരിക്കേണ്ടി വന്നേക്കാം.

താരം ഇന്നലെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നാണ് ചെന്നൈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement