കൗള്‍ കുറ്റക്കാരന്‍, താക്കീത് നല്‍കി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍

- Advertisement -

മുംബൈ ഇന്ത്യന്‍സ് താരം മയാംഗ് മാര്‍ക്കണ്ടേയെ പുറത്താക്കിയ ശേഷം അമിതമായി ആഘോഷിച്ചുവെന്ന കാരണത്തില്‍ സണ്‍റൈസേഴ്സ് താരം സിദ്ധാര്‍ത്ഥ് കൗളിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് താരത്തിനു താക്കീത് നല്‍കുകയായിരുന്നു ഗവേണിംഗ് കൗണ്‍സില്‍.

16ാം ഓവറില്‍ മയാംഗ് മാര്‍ക്കണ്ടേയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ശേഷമുള്ള ആഘോത്തിനാണ് ഇപ്പോള്‍ നടപടി. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് പ്രകാരം ലെവല്‍ 1 ലംഘനമാണ് താരം നടത്തിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement