പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി റബാഡ, താഹിറിനെയും ചഹാലിനെയും ബഹുദൂരം പിന്നിലാക്കി

- Advertisement -

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള നാല് വിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ കാഗിസോ റബാഡ തന്റെ മറ്റു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും കൂടി ചെയ്തിട്ടുണ്ട്. 17 വിക്കറ്റുകളാണ് റബാഡ എട്ട് മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്. 239 റണ്‍സും താരം വഴങ്ങിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇമ്രാന്‍ താഹിര്‍ 8 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് നേടിയിട്ടുള്ളത്.

മൂന്നാം സ്ഥാനത്തുള്ള യൂസുവേന്ദ്ര ചഹാല്‍ 7 മത്സങ്ങളില്‍ നിന്ന് 11 വിക്കറ്റുമായി നിലകൊള്ളുന്നു. ഡല്‍ഹിയുടെ തന്നെ ക്രിസ് മോറിസ് 11 വിക്കറ്റുമായി നാാലം സ്ഥാനത്തുണ്ട്.

Advertisement