ഡല്‍ഹിയ്ക്ക് തിരിച്ചടി, റബാഡ ഐപിഎല്‍ കളിക്കില്ല

പരിക്കേറ്റ് ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡ ഐപിഎലിനു ഇല്ല. ഇതോടെ ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു തിരിച്ചടിയായി മാറിയിരിക്കുകയാണ് കാര്യങ്ങള്‍. മൂന്ന് മാസത്തോളം റബാഡ കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് 4.2 കോടി രൂപയ്ക്കാണ് റബാഡയെ ഡല്‍ഹി സ്വന്തമാക്കിയത്.

ജോഹാന്നസ്ബര്‍ഗിലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന ടെസ്റ്റിനിടെയാണ് താരത്തിനു പുറംവേദന അനുഭവപ്പെട്ടത്. പിന്നീടുള്ള സ്കാനിംഗില്‍ താരത്തിന്റ പരിക്ക് കണ്ടെത്തുകയായിരുന്നു. ഐപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗീകരിച്ചാല്‍ ഡല്‍ഹിയ്ക്ക് പകരക്കാരന്‍ താരത്തെ ടീമിലേക്ക് സ്വന്തമാക്കാം.
കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഏപ്രില്‍ 8നാണ് മത്സരം നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമധ്യഭാരതിനെയും തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എഫ് സി കേരള തുടരുന്നു
Next articleഅയാക്സിന്റെ സ്റ്റേഡിയത്തിന് ഇനി ക്രൈഫിന്റെ പേര്