ഐപിഎലോ ടെസ്റ്റ് പരമ്പരയോ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അത്ര എളുപ്പമുള്ള തീരുമാനമല്ല – ജോസ് ബട്‍ലര്‍

Josbuttler

ഐപിഎലില്‍ കളിക്കുവാന്‍ തയ്യാറായി വരുന്നതിനിടെയാണ് ന്യൂസിലാണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഷെഡ്യൂള്‍ ചെയ്തത്. അതോടെ ടെസ്റ്റ് പരമ്പരയില്‍ കളിക്കേണ്ട താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫ്(യോഗ്യത നേടുകയാണെങ്കില്‍) നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉടലെടുക്കുകയായിരുന്നു. ആവശ്യമെങ്കില്‍ താരങ്ങള്‍ക്ക് ഐപിഎലില്‍ തുടരാം എന്ന് കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞുവെങ്കിലും താരങ്ങള്‍ക്ക് ഈ തീരുമാനം അത്ര എളുപ്പമുള്ളതല്ലെന്നാണ് ജോസ് ബട്‍ലര്‍ വ്യക്തമാക്കിയത്.

ന്യൂസിലാണ്ട് പര്യടനം ഷെഡ്യൂള്‍ ചെയ്യുന്നതിന് മുമ്പ് തന്നെ താരങ്ങള്‍ ഐപിഎല്‍ കളിക്കുവാനുള്ള കരാര്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നുവെന്നാണ് ജോസ് ബട്‍ലര്‍ പറയുന്നത്. ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുവെന്നത് തന്നെ സംബന്ധിച്ച് സങ്കടകരമായ കാര്യമാണെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ഏത് ഘട്ടം വരെ താരങ്ങള്‍ എത്തുമെന്ന് അറിയാത്തതിനാല്‍ തന്നെ ഇംഗ്ലണ്ടിന്റെ ന്യൂസിലാണ്ട് പര്യടനത്തിലെ ആദ്യ മത്സരം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നഷ്ടമാകുമോ ഇല്ലയോ എന്നതും തങ്ങള്‍ക്ക് അറിയില്ലെന്ന് ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

Previous articleഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരം കളിക്കുവാനാകുന്നതില്‍ ഏറെ സന്തോഷം
Next articleപരാഗ് മറാത്തെ യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി വീണ്ടും നിയമിതനായി