സേവാഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ജോസ് ബട്‍ലര്‍

- Advertisement -

ഐപിഎലില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകം നേടി ജോസ് ബട്‍ലര്‍. ആദ്യ മത്സരങ്ങളില്‍ മധ്യ നിരയില്‍ കളിച്ച ജോസ് ബട്‍ലര്‍ പിന്നീട് ഓപ്പണിംഗിലേക്ക് എത്തിയ ശേഷം മികച്ച ഫോമിലാണ് കളിക്കുന്നത്. ഐപിഎലില്‍ തുടര്‍ച്ചയായ അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ എന്ന വിരേന്ദര്‍ സേവാഗിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇന്നത്തെ പ്രകടനത്തിലൂടെ ബട്‍ലര്‍ എത്തിയിരിക്കുന്നത്.

2012ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ വിരേന്ദര്‍ സേവാഗ് നേടിയിരുന്നു. ടി20യില്‍ സമാനമായ നേട്ടങ്ങള്‍ കമ്രാന്‍ അക്മലും(ലാഹോര്‍ വൈറ്റ്സിനു വേണ്ടി 2017) ഹാമിള്‍ട്ടണ്‍ മസകഡ്സയും(സിംബാബ്‍വേ/സിംബാബ്‍വേ ഇലവനു വേണ്ടി 2012) നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement