ഐ.പി.എൽ തുടങ്ങുന്നതിന്റെ ആവേശം പങ്കുവെച്ച് ബുംറ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13മത്തെ എഡിഷൻ തുടങ്ങുന്നതിന്റെ ആവേശം പങ്കുവെച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് ബുംറ. നിലവിൽ ജസ്പ്രീത് ബുംറയുടെ ടീമായ മുംബൈ ഇന്ത്യൻസ് ആണ് കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ.

തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ബുംറ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന്റെ ആവേശം പങ്കുവെച്ചത്. നേരത്തെ ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 19 തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് നവംബർ 10ന് അവസാനിക്കും.