ടി20 ക്രിക്കറ്റിൽ രണ്ട് പുതിയ റെക്കോർഡുമായി ജസ്പ്രീത് ബുംറ

Jaspritbumrah
Photo: IPL

ടി20 ക്രിക്കറ്റിൽ പുതിയ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ. ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുംറ പുതിയ 2 റെക്കോർഡുകൾ സൃഷ്ട്ടിച്ചത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളയുമായി ജസ്പ്രീത് ബുംറ മികച്ച ഫോമിലാണ്.

വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ജസ്പ്രീത് ബുംറയുടെ നൂറാമത്തെ വിക്കറ്റായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന പതിനഞ്ചാമത്തെ താരം കൂടിയാണ് ജസ്പ്രീത് ബുംറ. കൂടാതെ ഈ വിക്കറ്റ് ടി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയുടെ 200മത്തെ വിക്കറ്റ് കൂടിയായിരുന്നു. 200 ടി20 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ജസ്പ്രീത് ബുംറ.

Previous articleയുവതാരങ്ങളെ ടീമിൽ എത്തിച്ച് ചെന്നൈയിൻ എഫ് സി
Next articleസെലക്ടര്‍മാര്‍ക്കുള്ള തന്റെ മറുപടി ബാറ്റിലൂടെയെന്ന് തെളിയിച്ച് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ