ജസ്പ്രീത് ബുംറ ഏറ്റവും മികച്ച ടി20 ബൗളർ: ജെയിംസ് പാറ്റിൻസൺ

Photo: Twitter/@Jaspritbumrah93
- Advertisement -

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ നിലവിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസൺ. ജസ്പ്രീത് ബുംറയുടെ കൂടെ മുംബൈ ഇന്ത്യൻസ് വേണ്ടി കളിയ്ക്കാൻ താൻ കാത്തിരിക്കുകയാണെന്നും പാറ്റിൻസൺ പറഞ്ഞു. മലിംഗയുടെ അഭാവത്തിൽ ജെയിംസ് പാറ്റിൻസൺ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവരാവും ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് നയിക്കുക.

ബുംറയാണ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളറെന്നും മികച്ച ബൗളറുടെ കൂടെ കളിയ്ക്കാൻ കഴിയുന്നത് നല്ല കാര്യമാണെന്നും പാറ്റിൻസൺ പറഞ്ഞു. ലോകോത്തര ബൗളർമാരായ ബുംറയുടെയും ട്രെന്റ് ബോൾട്ടിന്റെയും കൂടെ പന്തെറിയാൻ കഴിയുന്നത് വലിയൊരു അനുഭവമായിരിക്കുമെന്നും ഓസ്‌ട്രേലിയൻ താരം പറഞ്ഞു. യു.എ.ഇയിലെ പിച്ചുകളിൽ താൻ മുൻപ് പന്തെറിഞ്ഞിട്ടുണ്ടെന്നും അവിടെത്തെ പിച്ചുകൾ വരണ്ടതാണെന്നും പാറ്റിൻസൺ പറഞ്ഞു.

Advertisement