ജേസൺ റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

- Advertisement -

പരിക്കേറ്റ് ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഡാനിയൽ സാംസിനെയാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. പരിക്കിനെ തുടർന്ന് ജേസൺ റോയ് പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു. തുർന്നാണ് ഡൽഹി ക്യാപിറ്റൽസ് പകരക്കാരനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ 1.5 കോടി മുടക്കിയാണ് ജേസൺ റോയിയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ബിഗ് ബാഷിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമാണ് ഡാനിയൽ സാംസ്. 17 മത്സരങ്ങൾ കളിച്ച സാംസ് 30 വിക്കറ്റുകളാണ് ഈ കഴിഞ്ഞ ബിഗ് ബാഷിൽ വീഴ്ത്തിയത്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയൻ ടീമിനൊപ്പമാണ് ഡാനിയൽ സാംസ്.

Advertisement