
9 വര്‍ഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജോണ്ടി റോഡ്സും മുംബൈ ഇന്ത്യന്‍സും. മുംബൈയുടെ ഫീല്‍ഡിംഗ് കോച്ചായാണ് ജോണ്ടി സേവനം അനുഷ്ഠിച്ച് വന്നിരുന്നത്. പുതിയ കോച്ചായി ജെയിംസ് പാമെന്റിനെയാണ് മുംബൈ ടീമിലെത്തിച്ചിരിക്കുന്നത്. റോഡ്സ് സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് ടീമില്‍ നിന്ന് വിട വാങ്ങുന്നതെന്ന് അറിയിച്ചു. ന്യൂസിലാണ്ടിനു വേണ്ടി ഫീല്‍ഡിഗ് മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ജെയിംസ് പാമെന്റ്. 2014 ചാംപ്യന്‍സ് ലീഗില്‍ കളിച്ച നോര്‍ത്തേണ്‍ ഡിസ്ട്രിക്സിന്റെ കോച്ചായി ജെയിംസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ 9 വര്‍ഷങ്ങളില്‍ ഒട്ടനവധി അതുല്യ പ്രതിഭകളുമായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് ജോണ്ടി റോഡ്സ് അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial