ചെന്നൈയ്ക്ക് തിരിച്ചടി, കേധാര്‍ ജാഥവ് 2018 സീസണില്‍ ഇനി കളിക്കില്ല

- Advertisement -

2018 സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കേധാര്‍ ജാഥവിന്റെ സേവനം ലഭ്യമാകില്ല. മുംബൈയ്ക്കെതിരെ ഉദ്ഘാടന മത്സരത്തില്‍ നേരിട്ട ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് താരത്തിനെ ഐപിഎലില്‍ നിന്ന് പുറത്ത് പോകുവാന്‍ നിര്‍ബന്ധിതനാക്കിയത്. പരിക്കേറ്റുവെങ്കിലും അവസാന വിക്കറ്റില്‍ ക്രീസില്‍ തിരിച്ചെത്തി കേധാര്‍ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചിരുന്നു. മത്സരം ശേഷം താന്‍ രണ്ട് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കേധാര്‍ പറഞ്ഞതെങ്കിലും ഇന്നലെ നടത്തിയ സ്കാനിംഗുകള്‍ക്ക് ശേഷം കേധാറിന്റെ സേവനം ഇനി തുടര്‍ന്ന് ഈ സീസണില്‍ ചെന്നൈയ്ക്ക് ലഭ്യമാകില്ല എന്ന് വ്യക്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement