ജഡേജ ഫിറ്റ്നെസ് വീണ്ടെടുത്തു, തുടക്കം മുതൽ ചെന്നൈക്ക് വേണ്ടി കളിക്കും

Photo: PTI

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തതായി ചെന്നൈ സൂപ്പർ കിംഗ്സുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ജഡേജ ഇപ്പോൾ നെറ്റ്സിൽ ബൗളും ബാറ്റും ചെയ്യുന്നുണ്ട്. താരത്തിൻ. യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ അനുഭവപ്പെടുന്നില്ല. സീസൺ തുടക്കം മുതൽ തന്നെ ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇലവനിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

ഓസ്ട്രേലിയക്ക് എതിരായ പരമ്പരയ്ക്ക് ഇടയിൽ ആയിരുന്നു ജഡേജയുടെ വിരലിന് പരിക്കേറ്റത്. അതിനു ശേഷം ഇതുവരെ താരം കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇംഗ്ലണ്ട് പരമ്പര പൂർണ്ണമായും ജഡേജയ്ക്ക് നഷ്ടമായിരുന്നു.