ജാക്ക് കാലിസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സ്ഥാനം മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക്ക് കാലിസ് ഒഴിഞ്ഞു. 2015ലാണ് കൊൽക്കത്തയുടെ പരിശീലകനായി കാലിസ് നിയമിക്കപെട്ടത്. കാലിസ് കൊൽക്കത്ത വിടുന്നതോടെ ഒൻപത് വർഷം കൊൽക്കത്തയുമായി ഉണ്ടായിരുന്ന ബന്ധമാണ് അവസാനിക്കുന്നത്. പരിശീലകനവുന്നതിനു മുൻപ് കാലിസ് കൊൽക്കൊത്തയുടെ താരമായിരുന്നു.

കൊൽക്കത്തയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന സൈമൺ കാറ്റിച്ചും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്.2016ലാണ് കൊൽക്കത്തൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി കാറ്റിച്ച് നിയമിക്കപെട്ടത്. 2019ലെ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചാം സ്ഥാനത്തായാണ് കൊൽക്കത്ത സീസൺ അവസാനിപ്പിച്ചത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രവേശനം നഷ്ടമായത്. കാലിസിനു പകരമായി ആര് വരുമെന്ന് കൊൽക്കത്ത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement