താന്‍ നേരത്തെ ഇറങ്ങിയത് ഒരു പരീക്ഷണം മാത്രം: രവിചന്ദ്രന്‍ അശ്വിന്‍

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനെതിരെ വണ്‍ ഡൗണായി ബാറ്റിംഗിനിറങ്ങിയത് വെറുമൊരു പരീക്ഷണം മാത്രമെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. രണ്ട് പന്ത് മാത്രം നേരിട്ട അശ്വിനെ കൃഷ്ണപ്പ ഗൗതം പൂജ്യത്തിനു പുറത്താക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നവെന്ന് അശ്വിന്‍ കൂട്ടിചേര്‍ത്തു. ഇപ്പോളത്തെ സ്ഥിതിയില്‍ ഒരു പരിഭ്രമവുമില്ലെന്ന് പറഞ്ഞ അശ്വിന്‍ ബൗളിംഗില്‍ ഒരു പത്ത് റണ്‍സ് അധികം നല്‍കിയെന്ന് അഭിപ്രായപ്പെട്ടു.

പവര്‍ പ്ലേയിലെ മോശം ബാറ്റിംഗ് പ്രകടനമാണ് പഞ്ചാബിനു വിനയായത്. പൊതുവേ ആദ്യം വിക്കറ്റുകള്‍ നഷ്ടപ്പെട്ടാലും പവര്‍ പ്ലേയില്‍ മികച്ച സ്കോറിലേക്ക് പഞ്ചാബ് നീങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ടീമിനു 33 റണ്‍സ് മാത്രമാണ് ആദ്യ ആറോവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീണത് കെഎല്‍ രാഹുലിനെ തുടക്കം മുതല്‍ തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശുവാന്‍ അനുവദിച്ചില്ല.

രാജസ്ഥാന്റെ ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ എത്തുമ്പോള്‍ കെഎല്‍ രാഹുല്‍ 70 പന്തില്‍ 95 റണ്‍സാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement