രാജസ്ഥാന്റെ ആദ്യ ജയം, കൂട്ടായി നേടിയ വിജയം

- Advertisement -

രാജസ്ഥാന്‍ റോയല്‍സിന്റെ പന്ത്രണ്ടാം സീസണിലെ ആദ്യ വിജയം ടീം കൂട്ടായി നേടി വിജയമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ബൗളര്‍മാരും ബാറ്റ്സ്മാന്മാരും ഒരു പോലെ മികവ് പുലര്‍ത്തിയാണ് വിജയം നേടിയതെന്നും രഹാനെ പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളിലും തങ്ങള്‍ മികച്ച ക്രിക്കറ്റ് കളിച്ചുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാല്‍ അന്ന് ടീമിനു അവസാന കടമ്പ കടക്കാനായില്ല.

ജോസ് ബട്‍ലര്‍ പതിവു പോലെ തന്നെ മികച്ച തുടക്കം നല്‍കി സ്മിത്തിനും സ്റ്റോക്സിനുമൊപ്പം ബാറ്റ് വീശിയ ത്രിപാഠിയുടെ ഇന്നിംഗ്സിനെ എടുത്ത് പറയേണ്ട പ്രകടനമാണ്. ശ്രേയസ്സ് ഗോപാലിന്റെ ബൗളിംഗും മികച്ച് നിന്നു. ശ്രേയസ്സിനു വിരാടിനും എബിഡിയ്ക്കുമെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. ഈ മത്സരത്തിലും അത് വീണ്ടും താരം തെളിയിച്ചുവെന്ന് അജിങ്ക്യ രഹാനെ വ്യക്തമാക്കി.

Advertisement