ഇഷാന്ത് ശർമ്മക്ക് പരിക്ക്, ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി

Photo:BCCI/IPL
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടാനിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി. ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മക്ക് പരിശീലനത്തിനിടെ പരിക്ക്. പരിക്കിന്റെ വ്യാപ്തി ഇതുവരെ മനസ്സിലായില്ലെങ്കിലും ഇഷാന്ത് ശർമ്മ കൂടുതൽ കാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

ഡൽഹി ക്യാപിറ്റൽസിനൊപ്പം പരിശീലനം നടത്തുന്നതിനിടെ താരത്തിന്റെ പുറം ഭാഗത്താണ് പരിക്കേറ്റത്. ഇതോടെ ഇന്ന് വൈകിട്ട് നടക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ താരം ടീമിൽ ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പാണ്. കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും താരത്തിന് പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് ഡൽഹി ക്യാപിറ്റേഴ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം.

Advertisement