ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ഇഷാന്‍ കിഷന്‍, ഗെയിം ഓൺ മുംബൈ

Ishankishan

ഐപിഎലില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ഇഷാന്‍ കിഷന്‍. കൂറ്റന്‍ വിജയം നേടിയാൽ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ ആ വെല്ലുവിളി ഏറ്റെടുത്ത രീതിയില്‍ ആണ് ഇറങ്ങിയത്. 16 പന്തിൽ നിന്ന് 50 റൺസാണ് ഇഷാന്‍ കിഷന്‍ നേടിയത്.

8 ഫോറും 2 സിക്സും അടക്കമാണ് ഇഷാന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 78 റൺസാണ് മുംബൈ നേടിയിട്ടുള്ളത്. ഇതിൽ 60 റൺസ് ഇഷാനും 18 റൺസ് രോഹിത് ശര്‍മ്മയുമാണ് നേടിയത്.

Previous articleഐ എസ് എൽ ലീഗ് വിജയികളുടെ സമ്മാനത്തുക വർധിപ്പിച്ചു
Next articleമികച്ച തുടക്കം നല്‍കി ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍മാര്‍, 164 റൺസ്