
ഇഷാന് കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 210 റണ്‍സ് നേടുകയായിരുന്നു. 17 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഇഷാന് തൊട്ടടുത്ത ഓവറില്‍ സുനില്‍ നരൈനേ ഒരു സിക്സര്‍ കൂടി നേടിയ ശേഷം പുറത്താകുകയായിരുന്നു. ബെന്‍ കട്ടിംഗ് 9 പന്തില്‍ 24 റണ്‍സ് നേടി. രോഹിത് ശര്‍മ്മയും സൂര്യ കുമാര്‍ യാദവും 36 റണ്‍സ് വീതം നേടി. കൊല്‍ക്കത്തയ്ക്ക് വേണ്ടി പിയൂഷ് ചൗള മൂന്ന് വിക്കറ്റ് നേടി.
62 റണ്‍സാണ് ഇഷാന് കിഷന് നേടിയത്. 21 പന്താണ് തന്റെ ഇന്നിംഗ്സില്‍ ഇഷാന് കിഷന് നേരിട്ടത്. 5 ബൗണ്ടറിയും 6 സിക്സുമാണ് ഇഷാന് നേടിയത്. ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 46 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ എവിന്‍ ലൂയിസ്-സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് നേടിയത്. ഇന്നിംഗ്സിലെ ആദ്യ രണ്ട് വിക്കറ്റുകളും പിയൂഷ് ചൗളയാണ് നേടിയത്. ലൂയിസിനെ ക്രിസ് ലിന്നിന്റെ കൈകളില്‍ ചൗള എത്തിച്ചപ്പോള്‍ 36 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ റിങ്കു സിംഗ് പിടിച്ച് പുറത്താക്കുകയായിരുന്നു.
അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ച് രോഹിത് ശര്‍മമ(36), ഹാര്‍ദ്ദിക് പാണ്ഡ്യ(19) എന്നിവരും പുറത്തായി. രോഹിത്തിന്റെ വിക്കറ്റ് പ്രസിദ്ധിന്റെ കന്നി ഐപിഎല്‍ വിക്കറ്റ് കൂടിയാണ്. പിയൂഷ് ചൗള എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ബെന്‍ കട്ടിംഗ് മുംബൈ സ്കോര്‍ 200 കടത്തി. അഞ്ചാം പന്തില്‍ ചൗള ബെന്‍ കട്ടിംഗിനെ പുറത്താക്കുമ്പോള്‍ കട്ടിംഗ് 9 പന്തില്‍ നിന്ന് 29 റണ്‍സ് നേടി. 3 സിക്സും ഒരു ബൗണ്ടറിയുമാണ് താരം നേടിയത്.
പിയൂഷ് ചൗള എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. പിയൂഷ് ചൗള മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈനും ടോം കുറനും പ്രസിദ്ധും ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial