ഇഷ് സോധി രാജസ്ഥാന്‍ നിരയിലേക്ക്

- Advertisement -

50 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ അണ്ടര്‍ 19 ചൈനമാന്‍ ബൗളര്‍ക്ക് ഐപിഎല്‍ കളിക്കാനാകില്ല. പരിക്കാണ് താരത്തിനു ഐപിഎല്‍ നഷ്ടമാകാന്‍ കാരണമായത്. ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് താരത്തിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. പകരം ന്യൂസിലാണ്ട് സ്പിന്നര്‍ ഇഷ് സോധിയെ ടീം സ്വന്തമാക്കിയിട്ടുണ്ട്.

പരിചയ സമ്പന്നരല്ലാത്ത രാജസ്ഥാന്റെ സ്പിന്‍ നിരയിലേക്ക് ഇഷ് സോധിയെ പോലെ പരിചയ സമ്പന്നനായ താരം എത്തുന്നത് ടീമിനു ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎല്‍ ലേല സമയത്ത് ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും ആരും തന്നെ ലേലത്തില്‍ താരത്തിനെ സ്വന്തമാക്കിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement