ഗൗതമും ഇഷ് സോധിയും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു: രഹാനെ

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള വിജയത്തില്‍ ജോസ് ബട്‍ലറോടൊപ്പം തന്നെ നിര്‍ണ്ണായക പങ്കുവഹിച്ചത് കൃഷ്ണപ്പ ഗൗതമും ഇഷ് സോധിയുമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. ഗെയിലിന്റെയും അശ്വിന്റെയും ഉള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളാണ് ഗൗതം നേടിയത്. അതേ സമയം ഇഷ് സോധി മധ്യ ഓവറുകളില്‍ ഏറെ മികച്ച പ്രകടനമാണ് നടത്തിയത്.

ആദ്യ മൂന്നോവറില്‍ 8 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. അവസാന ഓവറില്‍ 6 റണ്‍സ് കൂടി വഴങ്ങി സ്പെല്ലില്‍ 14 റണ്‍സിനു ഒരു വിക്കറ്റെന്ന് മികച്ച ബൗളിംഗ് പ്രകടനമാണ് സോധി പുറത്തെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement