വാങ്കടെ സ്റ്റേഡിയത്തിലെ 9 ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കൊറോണ പോസിറ്റീവ്, ഐ പി എൽ ഒരുക്കങ്ങൾക്ക് തിരിച്ചടി

Images (48)

ഐ പി എൽ തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ആശങ്ക ഉയർത്തുന്ന വാർത്ത ആണ് വരുന്നത്. ഐ പി എല്ലിന്റെ ഒരു പ്രധാന വേദി ആയ വാങ്കടെ സ്റ്റേഡിയത്തിൽ ഒമ്പത് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ആകെ ഇരുപതോളം ഗ്രൗണ്ട് സ്റ്റാഫുകളാണ് ഇപ്പോൾ വാങ്കടയിൽ ഉള്ളത്. ഇവർ ബയോ ബബിളിന് അകത്തല്ല എന്നതാണ് കൊറോണ ഇവരിലേക്ക് എത്താൻ കാരണം.

കൂടുതൽ പേരിലേക്ക് ബയോ ബബിളിലേക്കും കൊറോണ പകരാതെ ഇരിക്കേണ്ടതു കൊണ്ട് ഗ്രൗണ്ട് സ്റ്റാഫുകളെ കൂടെ ബയോ ബബിളിലേക്ക് ഉൾപ്പെടുത്തി താമസ സൗകര്യം ഒരുക്കാനാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. 9ആം തീയതി ആണ് ഐ പി എൽ ആരംഭിക്കുന്നത്. പത്താം തീയതി മുംബൈയിലെ മത്സരങ്ങൾ ആരംഭിക്കും. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ ഉള്ള നഗരം ആണ് മുംബൈ.