ഐപിഎൽ യുഎഇയിൽ, പ്രത്യേക യോഗത്തിൽ തീരുമാനമെടുത്ത് ബിസിസിഐ

Sanjudhoni
- Advertisement -

ബിസിസിഐയുടെ പ്രത്യേക യോഗത്തിൽ ഐപിഎൽ യുഎഇയിലേക്ക് നീക്കുവാൻ ഔദ്യോഗിക തീരുമാനം. നേരത്തെ തന്നെ യുഎഇയിലാവും ഐപിഎലിന്റെ അവശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നവെങ്കിലും ഇപ്പോൾ ഔദ്യോഗികമായി ബിസിസിഐ അതിൽ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ബിസിസിഐയുടെ സ്പെഷ്യൽ ജനറൽ മീറ്റിംഗിൽ ആണ് ഈ തീരുമാനങ്ങൾ എടുത്തത്.

സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ആണ് ഐപിഎൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മോശം കാലാവസ്ഥയും കോവിഡ് സാഹചര്യവും പരിഗണിച്ച് ഈ പ്രത്യേക ജാലകത്തിൽ ഇവിടെ കളി നടത്തുക അസാധ്യമായതിനാലാണ് ഈ തീരുമാനത്തിലേക്ക് ബിസിസിഐ പോയിരിക്കുന്നത്. നാളെ ഐസിസി ടി20 ലോകകപ്പിന്മേൽ തീരുമാനം എടുക്കാവിനിരിക്കവേയാണ് ബിസിസിഐയുടെ ഈ പ്രത്യേക യോഗം ഇന്ന് വിളിച്ച് ചേർത്തത്.

ഐസിസിയുടെ യോഗത്തിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുവാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.

Advertisement